ഭാര്യയേയും രണ്ടുകുട്ടികളേയും വിഷം കുത്തിവച്ച് കൊലപ്പെടുത്തിയയാള്‍ അറസ്റ്റില്‍

ശ്രീനു എസ്

ബുധന്‍, 19 മെയ് 2021 (09:42 IST)
ഭാര്യയേയും രണ്ടുകുട്ടികളേയും വിഷം കുത്തിവച്ച് കൊലപ്പെടുത്തിയയാള്‍ അറസ്റ്റില്‍. കൊല്ലം മണ്‍ട്രോതുരുത്ത് പെരുങ്ങാലം എറോപ്പില്‍ എഡ്വേര്‍ഡിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഭാര്യ വര്‍ഷ(26), മക്കളായ അലൈന്‍(2), മൂന്നുമാസം പ്രായമുള്ള ആരവ് എന്നിവരെയാണ് ഇയാള്‍ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയതിനു ശേഷം ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. എന്നാല്‍ പൊലീസ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
 
മെയ് 11നാണ് കുണ്ടറയില്‍ സംഭവം നടന്നത്. കുത്തിവച്ച വിഷം ഏതാണെന്നുള്ള വിവരം ലഭിച്ചിട്ടില്ല. കൊലപാതകത്തിനുപിന്നിലെ കാരണങ്ങളും ചോദ്യം ചെയ്യലിനു ശേഷമേ വ്യക്തമാകു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍