വായ്‌പാ പലിശ നിരക്കുകൾ ഉയരും; ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തി

Webdunia
ബുധന്‍, 1 ഓഗസ്റ്റ് 2018 (15:13 IST)
നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം ദ്വൈമാസ ധനനയത്തിൽ റിസർവ് ബാങ്ക് മുഖ്യ നിരക്കുകളിൽ കാൽ ശതമാനം വർദ്ധന വരുത്തി. നിരക്ക് 0 .25 ശതമാനം ഉയർത്തി 6 .50 ശതമാനമാക്കി.

റിവേഴ്സ് റിപ്പോ നിരക്ക് ആറിൽ നിന്ന് 6.25 ശതമാനമായും ഉയർത്തി. ഇതോടെ ഭവന,​ വാഹന,​ വ്യക്തിഗത പലിശ നിരക്കുകൾ കൂടിയേക്കും. ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള ജിഡിപി നിരക്ക് 7.5 ശതമാനത്തിൽ നിന്ന് 7.6 ശതമാനം ഉയർത്തി.

തുടർച്ചയായി രണ്ടാം തവണയാണ് റിസർവ് ബാങ്ക് റിപ്പോ നിരക്കുകളിൽ വർധന വരുത്തുന്നത്. ജൂൺ ആറിന് നിരക്കുകളിൽ 0 .25 ശതമാനം വർധന വരുത്തിയിരുന്നു.

പണപ്പെരുപ്പം ഉയരുന്നതാണ് നിരക്കുകളിൽ മാറ്റം വരുത്താന്‍ റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചത്. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതി മൂന്നുദിവസം നീണ്ടുനിന്ന യോഗത്തിനുശേഷമാണ് തീരുമാനമെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article