മാതാപിതാക്കളുടെ അനുവാദമില്ലാതെ വിവാഹിതരായി; ദമ്പതികളെ നഗ്നരാക്കി മർദ്ദിച്ച ശേഷം മൂത്രം കുടിപ്പിച്ചു

Webdunia
ബുധന്‍, 1 ഓഗസ്റ്റ് 2018 (14:52 IST)
ഭോപ്പാൽ: വീട്ടുകാരുടെ അനുവാദമില്ലാതെ വീവാഹം ചെയ്തതിന് ദമ്പതികളെ നഗ്നരാക്കി ക്രൂരമായി മർദ്ദിച്ച ശേഷം മൂത്രം കുടിപ്പിച്ചു. ഭോപ്പാ‍ലിലെ അലിരാജ്പൂരിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. 23 കാരനായ യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയും 21കാരിയായ യുവതിയെ പാതി വിവസ്ത്രയാക്കി മരിദ്ദിച്ച ശേഷം മൂത്രം കുടിപ്പിക്കുകയുമായിരുന്നു. 
 
ഇരുവരെയും മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. മെയിലാണ് ഇരുവരും വിവാഹിതരാകുന്നത്. ഭാര്യ വീട്ടുകാരിൽ നിന്നും പ്രശ്നങ്ങൾ നേരിടാതിരിക്കാനായി യുവാവ് 70000 രൂപയും രണ്ട് ആടുകളെയും യുവതിയുടെ വീട്ടുകാർക്ക് നൽകിയിരുന്നു.  
 
എന്നാൽ ഗ്രമത്തിലെ പഞ്ചായത്ത് നടന്നതിനു ശേഷം ഇരുവരും ആക്രമിക്കപ്പെടുകയായിരുന്നു. കഴിഞ്ഞ ആഴ്ച അവസാനത്തോടെ നാട്ടിൽ തിരിച്ചെത്തിയ ഇരുവരെയും യുവതിയുടെ വീട്ടുകാർ തോക്കിന്മുനയിൽ നിർത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടർന്നാണ് ക്രൂര മർദ്ദനത്തിനിരയാക്കിയത്. സംഭവത്തിൽ യുവതിയുടെ പിതാവിനും അമ്മാവനും മറ്റ് മൂന്നുപേർക്കുമെതിരെ ദമ്പതികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article