എല്ലാ ഡിപ്പാർട്ട്മെന്റിലും സ്ത്രീകൾ മാത്രം, ലോകത്തെ ഏറ്റവും വലിയ വനിത ഫാക്‌ടറിയുമായി ഒല

തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (19:23 IST)
സ്ത്രീ ശാക്തീകരണരംഗത്ത് പുത്തൻ ചരിത്രം കുറിക്കാനൊരുങ്ങി പ്രമുഖ ഇലക്‌ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഒല. ഒലയുടെ പുതിയ ഫ്യൂച്ചർ ഫാക്‌ടറിയിൽ വനിതകൾ മാത്രമായിരിക്കും ജോലി ചെയ്യുകയെന്ന് സിഇഒ ഭവിഷ് അഗർവാൾ അറിയിച്ചു. ഇതിന്റെ ഭാഗമായി 10,000 സ്ത്രീകളെ നിയമിക്കും. പദ്ധതി യാഥാർത്ഥ്യമായാൽ വനിതകൾ മാത്രം ജോലി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ ഫാക്‌ടറിയായി ഇത് മാറും.
 

Aatmanirbhar Bharat requires Aatmanirbhar women!

Proud to share that the Ola Futurefactory will be run ENTIRELY by women, 10,000+ at full scale! It’ll be the largest all-women factory in the world!!

തൊഴിലിടങ്ങളിൽ വനിതകൾക്ക് കൂടുതൽ അവസരം നൽകുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. സാമ്പത്തികരംഗത്ത് വനിതകൾക്ക് കൂടുതൽ അവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. അടുത്തിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ഓൺലൈൻ വില്പനയ്ക്ക് ഒല തുടക്കമിട്ടിരുന്നു. എന്നാൽ വെബ്‌സൈറ്റിലെ സാങ്കേതിക പ്രശ്‌നങ്ങൾ മൂലം ഓൺലൈൻ വില്പന സെപ്‌റ്റംബർ 15ലേക്ക് മാറ്റുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍