കരസേനക്കായി ടാറ്റ പ്രത്യേഗം തയ്യാറാക്കിയ സഫാരി സ്റ്റോമിന്റെ ചിത്രങ്ങൾക്ക് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിക്കുകയാണ്. കരസേനയിൽ നിന്നും ജിപ്സി ഒഴിവാക്കാനാണ് സേന ഉദ്ദേശിക്കുന്നത്. ഇതിനു പകരം പുതിയ വാഹനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ടാറ്റ കമ്പനിയുമായി കരസേന കരാർ ഉണ്ടാക്കിയുരുന്നു. മറ്റു വാഹാന നിർമ്മാതാക്കളായ നിസ്സാനെയും മഹീന്ദ്രയേയും മറികടന്നാണ് ടറ്റാ കരാർ സ്വന്തമാക്കിയത്.
ആർമി എഡിഷൻ വാഹനത്തിൽ എവിടെയും കമ്പനി ക്രോം ഫിനിഷ് നൽകിയിട്ടില്ല. വാഹനത്തിന്റെ ഇടതു പിന്‍ഭാഗത്ത് ഫെന്‍ഡറില്‍ ജെറി കാന്‍ ഹോള്‍ഡറും ടാറ്റ സ്ഥാപിച്ചിട്ടുണ്ട്. കരസേനയുടെ ആവശ്യങ്ങൾക്ക് ഉതകുന്ന തരത്തിൽ ഫ്രണ്ട് ബമ്പറിൽ സ്പോട്ട്‌ലൈറ്റുകൾ, പിന്നിൽ കൊളുത്തുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
400 എന്‍എം ടോര്‍ക്ക് സൃഷ്ടിക്കാനാവുന്ന 154 ബിഎച്ച്പി കരുത്തുള്ള എഞ്ചിനാണ് ആർമ്മിക്കായി പ്രത്യേഗം നിർമ്മിച്ച വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത് നിലവിൽ സൈന്യത്തിന് 30000ത്തിലധികം ജിപ്സികൾ ഉണ്ട്. ഇവയെ ക്രമേണെ സൈന്യത്തിൽ നിന്നും പിൻവലിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ടാറ്റാ സ്റ്റോമിന്റെ സൈന്യത്തിലേക്കുള്ള കടന്നുവരവ്.