പ്രശ്നബാധിതമേഖലയായ ഡോക ലായിൽ ചൈന സൈനിക കോംപ്ലക്സ് നിർമിച്ചതായുള്ള ഉപഗ്രഹദൃശ്യങ്ങള്‍ പുറത്ത്. ഇന്ത്യന്‍ സേനാ പോസ്റ്റില്‍ നിന്ന് 80 മീറ്റര്‍ അകലെയായി ഏഴു ഹെലിപാഡുകള്‍, കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍, ആയുധപ്പുര എന്നിവയാണ് ചൈന നിര്‍മിച്ചിരിക്കുന്നത്. മാത്രമല്ല പ്രദേശത്ത് ആയുധസജ്ജമായ വാഹനങ്ങളും നിലയുറപ്പിച്ചിട്ടുണ്ടെന്നും എൻഡിടിവിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.
ഭൂട്ടാനുമായുള്ള തര്‍ക്ക മേഖലയിലാണു ചൈന ഇത്തരമൊരു പടയൊരുക്കം നടത്തുന്നതെന്നു ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. ഇന്ത്യ-ചൈന സംഘർഷം ആരംഭിച്ച് അഞ്ചു മാസത്തിനുശേഷം പുറത്തുവിട്ട ചിത്രങ്ങളിലാണ് ഇതു സംബന്ധിച്ചു രേഖകളുള്ളത്. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ സംഘര്‍ഷനാളുകളില്‍ ചൈന നിര്‍മിച്ച താല്‍ക്കാലിക സംവിധാനങ്ങളാണ് ഇവയെന്ന വാദവും ഉയരുന്നുണ്ട്.