ഇന്‍ഫിനിറ്റി സീരിസിലുള്ള പുതിയ സ്മാര്‍ട്ട്ഫോണിനെ അവതരിപ്പിക്കാനൊരുങ്ങി മൈക്രോമാക്സ്. കാന്‍വാസ് ഇന്‍ഫിനിറ്റി പ്രോ എന്ന പേരിലായിരിക്കും പുതിയ മോഡല്‍ പുറത്തിറങ്ങുക. കാന്‍വാസ് ഇന്‍ഫിനിറ്റിയേക്കാള്‍ കൂടുതല്‍ കരുത്തുറ്റതായിരിക്കും ഈ പ്രോ വേര്‍ഷന്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ സെപ്തംബറിലായിരുന്നു മൈക്രോമാക്സ് കാന്‍വാസ് ഇന്‍ഫിനിറ്റിയെന്ന സ്മാര്‍ട്ട്ഫോണിനെ കമ്പനി പുറത്തിറക്കിയത്. ഗാലക്സി എസ്8, എസ്8 പ്ലസ് എന്നിവയ്ക്ക് സമാനമായ ഡിസൈന്‍ തന്നെയാണ് ഈ സ്മാര്‍ട്ട്ഫോണിനുമുള്ളത്
ഈ മാസം അവതരിക്കുമെന്ന് കരുതുന്ന പ്രോ വേര്‍ഷന് 15,000 രൂപയായിരിക്കും വില. യഥാര്‍ത്ഥ വിലയും ഫീച്ചര്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടില്ല. 5.2 ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലെയുമായെത്തുന്ന ഈ ഫോണില്‍ 16എംപി ഡ്യുവല്‍ ഫ്രണ്ട് ക്യാമറയായിരിക്കും ഉണ്ടാകുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.