റിലയൻസ് റീട്ടെയ്‌ൽ, ജിയോ മെഗാ ഐപിഒ ഈ വർഷം പ്രഖ്യാപിച്ചേക്കും

Webdunia
വെള്ളി, 29 ഏപ്രില്‍ 2022 (20:22 IST)
എൽഐ‌സിക്ക് പിന്നാലെ മെഗാ ഐപിഒ പ്രഖ്യാപിക്കാനൊരുങ്ങി റിലയൻസ്. റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സും റിലയന്‍സ് ജിയോ പ്ലാറ്റ്‌ഫോമുമാകും ഈവര്‍ഷം പ്രാരംഭ ഓഹരി വില്പനയുമായെത്തുക. റിലയൻസിന്റെ നടപ്പുവർഷത്തെ വാർഷികയോഗത്തിൽ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാ‌യേക്കുമെന്നാണ് സൂചന.
 
പ്രാരംഭ ഓഹരി വില്പനയിലൂടെ ഇരുകമ്പനികളും 50,000-75,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.രാജ്യത്തെ വിപണിയോടൊപ്പം ആഗോളതലത്തിലും ലിസ്റ്റ് ചെയ്യപ്പെടാനും സാധ്യതയുണ്ട്.റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന് അയവുവന്നാലുടനെ ഇരുകമ്പനികളും ഐപിഒ നടപടിക്രമങ്ങള്‍ക്കായി സെബിയെ സമീപിചേക്കാമെന്നാണ് സൂചന. ഡിസംബറോടെയാകും ഐ‌പിഒ പ്രഖ്യാപനം.

അനുബന്ധ വാര്‍ത്തകള്‍

Next Article