വിപണി പ്രതികൂലം: എൽഐ‌സി ഐപിഒ നീട്ടിവെച്ചേക്കും

വെള്ളി, 4 മാര്‍ച്ച് 2022 (15:36 IST)
നിക്ഷേപകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ പ്രാരംഭ ഓഹരി വില്പന നടപ്പ് സാമ്പത്തിക വർഷം ഉണ്ടായേക്കില്ലെന്ന് സൂചന. റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതിനാല്‍ വിപണിയിലെ കനത്ത ചാഞ്ചാട്ടം കണക്കിലെടുത്ത് ഐപിഒ നീട്ടിവെയ്ക്കാനാണ് സാധ്യതയേറെയും.
 
റഷ്യ യുക്രൈനില്‍ സൈനിക നീക്കം ആരംഭിച്ച ഫെബ്രുവരി 24ന് ശേഷം 2,400 പോയന്റിലേറെ സെൻസെക്‌സിൽ ഇടിവ് സംഭവിച്ചിരുന്നു. ലോകമാകെ ക്രൂഡോയിൽ വിലയിലുണ്ടായ വർധനകും ആഗോള സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിനെ ബാധിച്ചു. ഈ ഘട്ടത്തിലാണ് ഐപിഒ നടപടികൾ വൈകിപ്പിക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍