മാരുതി വാഹനങ്ങൾക്ക് വില കൂട്ടി, 1.9 ശതമാനം വരെ വർധന

തിങ്കള്‍, 18 ഏപ്രില്‍ 2022 (22:33 IST)
പ്രമുഖ വാഹനനിർമാതാക്കളായ മാരുതിയുടെ എല്ലാ മോഡൽ കാറുകളുടെയും വില വർധിച്ചു. എക്‌സ് ഷോറൂം വിലയിൽ 1.3 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി മാരുതി സുസുക്കി ഇ‌ന്ത്യ അറിയിച്ചു.
 
അസംസ്‌കൃത വസ്‌തുക്കളുടെ വില ഉയർന്നതാണ് വാഹനങ്ങളുടെ വില ഉയരാൻ കാരണമായതെന്നാണ് വിശദീകരണം. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ വാഹനങ്ങളുടെ വിലയിൽ ഏകദേശം 8.8 ശതമാനത്തിന്റെ വർധനവാണ് കമ്പനി വരുത്തിയത്. ഇതിന് പിന്നാലെയാണ് വീണ്ടും വിലവർധനവ്.
 
കഴിഞ്ഞയാഴ്‌ച മഹീന്ദ്ര ആന്റ് മഹീന്ദ്രയും വാഹനവില വർധിപ്പിച്ചിരുന്നു. 2.5 ശതമാനത്തിന്റെ വർധനവാണ് കമ്പനി വരുത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍