രണ്ട് ദിവസത്തിനിടെ 600 രൂപ, സ്വർണവിലയിൽ വീണ്ടും മുന്നേറ്റം

ബുധന്‍, 13 ഏപ്രില്‍ 2022 (15:52 IST)
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. 280 രൂപ ഉയർന്ന് ഒരു പവൻ സ്വർണത്തിന്റെ വില 39,480 രൂപയായി. രണ്ട് ദിവസ‌ത്തിനിടെ 600 രൂപയാണ് വർധിച്ചത്. ഇന്നലെ 320 രൂപയാണ് സ്വർണവിലയിൽ ഉണ്ടായ വർധന.
 
ഒരു ഗ്രാം സ്വർണവിലയിൽ 35 രൂപയുടെ വർധനവാണ് ഉണ്ടായത്. 4935 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന് 48,480 രൂപയായിരുന്നു വില.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍