സ്വർണവിലയിൽ ഇടിവ്, പവന് 38,560 രൂപയായി

വ്യാഴം, 10 മാര്‍ച്ച് 2022 (12:06 IST)
കഴിഞ്ഞ ദിവസത്തെ മുന്നേറ്റത്തിന് പിന്നാലെ സ്വർണവിലയിൽ കുത്തനെ ഇടിവ്. വ്യാഴാ‌ഴ്‌ച്ച മാത്രം 1280 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. പവന്റെ വില നിലവിൽ 38,560 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 160 രൂപ താഴ്ന്ന് 4820 രൂപയായി.
 
കഴിഞ്ഞ ദിവസമുണ്ടായ കനത്ത വില്പന സമ്മര്‍ദമാണ് സ്വര്‍ണത്തെ ബാധിച്ചത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില 0.5ശതമാനം താഴ്ന്ന് ട്രോയ് ഔണ്‍സിന് 1,982.31 ഡോളർ നിലവാരത്തിലെത്തി. ആഗോളതലത്തിൽ ഓഹരി വിപണികൾ നേട്ടത്തിലേക്ക് തിരിച്ചെതിയതാണ് സ്വർണവിലയെ ബാധിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍