മാരുതി 800നെ പിന്തള്ളി ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാര്‍ എന്ന ബഹുമതി ഇനി മാരുതി ഓള്‍ട്ടോ സ്വന്തമാക്കി. പതിനഞ്ചു വര്‍ഷം കൊണ്ട് 29 ലക്ഷത്തിലേറെ ഓള്‍ട്ടോ കാറുകളാണ് മാരുതി വിറ്റഴിച്ചത്. 29 വര്‍ഷം കൊണ്ട് മാരുതി 800 ഉണ്ടാക്കിയ നേട്ടമാണ് ഇതിന്റെ പകുതിയോളം കാലയളവുകൊണ്ട് ഓള്‍ട്ടോ പിന്നിട്ടത്.
പതിനഞ്ചു വര്‍ഷത്തിനിടെ മാരുതി പല മാറ്റങ്ങളും ഓള്‍ട്ടോയില്‍ വരുത്തിയിരുന്നു. 800 സിസി എന്‍ജിനാണ് ഓള്‍ട്ടോയിലുള്ളത്. 1000 സിസി എന്‍ജിനുമായി 2010-11ല്‍ കെ 10 എന്ന വേരിയന്റ് പുറത്തിറക്കി. 2012-13ല്‍ ഓള്‍ട്ടോയെ തീര്‍ത്തും പരിഷ്കരിച്ച് ഓള്‍ട്ടോ 800 വിപണിയില്‍ എത്തിച്ചു. ഇതിനിടെ 800ന്റെ ഉത്പാദനം നിര്‍ത്തുകയാണെന്ന് മാരുതി പ്രഖ്യാപിച്ചിരുന്നു.