ബേക്ക് ചെയ്ത ന്യൂഡിൽ‌സുമായി നെസ്‌ലേ ഇന്ത്യ വിപണിയിൽ !

Webdunia
വ്യാഴം, 20 ഡിസം‌ബര്‍ 2018 (17:10 IST)
ബേക്ക്ഡ് ന്യൂഡിൽ‌സായ 'മാഗി ന്യൂട്രിലിഷ്യസ്'നെ വിപണിയിൽ എത്തിച്ച് നെസ്‌ലേ ഇന്ത്യ. ആഗോള ഭക്ഷണ നിർമ്മാണ ശൈലിയിലേക്ക് ഇന്ത്യൻ രുചിഭേതങ്ങളെ ലയിപ്പിച്ചാണ് മാഗി പുതിയ ഉത്പന്നത്തെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ പ്രമുഖ സൂപ്പർമാർക്കറ്റുകളിലൂടെയും പുതിയ ഇത്പന്നം ലഭ്യമാകും. 
 
രണ്ട് വ്യത്യസ്ത ടേസ്റ്റ് മേക്കറുകൾ ഉൾപ്പെടുത്തിയാണ് നെസ്‌ലേ ഇന്ത്യ മാഗി ന്യൂട്രിലിഷ്യസിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്. രുചി നൽകുന്നതിനായുള്ള ഡ്രൈ സീസണിങ്, രുചി വർധിപ്പിക്കുന്നതിനായുള്ള ഫ്‌ളേവേർഡ് ഓയില്‍ എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ടേസ്റ്റ്മേക്കറുകൾ. 
 
മാഗി ന്യൂട്രിലിഷ്യസിൽ ഉപയോഗിച്ചിരിക്കുന്ന ബേക്ക്ഡ് ടെക്കനോളജി കൊണ്ട് സ്വീറ്റ്കോണിന്റെ രുചി അതേപടി നൂഡില്‍സില്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് നെസ്‌ലേ ഇന്ത്യ അവകാശപ്പെടുന്നത്. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി എന്നീ നഗരങ്ങളിലെ മോം ആന്‍ഡ് പോപ് സ്റ്റോറുകൾ വഴിയും മാഗിയുടെ പുതിയ ഉത്പന്നം ലഭ്യമായിരിക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article