വിദേശികൾ ഉൾപ്പടെ പണം നൽകി ഇന്ത്യയിൽ നിന്നും ഗർഭാത്രം വാടകയ്ക്കെടുക്കാറുണ്ട്. ഗർഭപാത്രം വാടകയ്ക്ക് നൽകുന്നവർ ചൂഷണത്തിനു വിധേയരാകുന്നത് തുടർക്കഥയാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ നിയമം കർശനമാക്കാൻ തീരുമാനിച്ചത്. ഭേതഗതി വരുത്തിയ പുതിയ ബില്ല് പ്രകാരം കുട്ടികളില്ലാത്ത ഇന്ത്യൻ ദമ്പതികൾക്ക് മാത്രമേ ഇനി മുതൽ ഗർഭപാത്രം വാടകയ്ക്ക് സ്വീകരിക്കാനാകു. അതും അടുത്ത ബന്ധുക്കളിൽ നിന്നു മാത്രം.
ഇതിനും ചില മാനദണ്ഡങ്ങളുണ്ട്. ഇന്ത്യൻ നിയമ പ്രകാരം വിവാഹിതരായതിനു ശേഷം അഞ്ചു വർഷങ്ങൾ കഴിഞ്ഞും സ്വാഭാവികമായി ഗർഭം ധരിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടാൽ മാത്രമേ ഗർഭപാത്രം വാടകയ്ക്കെടുക്കാനാകൂ. ഇതിനെ ഒരു പരോപകാര പ്രവർത്തിയായാണ് നിയമത്തിൽ നിർവ്വജിച്ചിരിക്കുന്നത്. അതിനാൽ ഗർഭപാത്രം പണം നൽകി വാടകയ്ക്കെടുക്കുന്നത് ഇനി മുതൽ കുറ്റകരമാവും.