പൂർണമായും ഇന്ത്യയിൽ നിർമിച്ച ജാഗ്വാർ എക്സ് ഇ വിപണിയിലെത്തി. 2 ലിറ്റർ ഇഗ്നീയം ഡീസൽ എൻജിന്‍, 2 ലിറ്റർ പെട്രോൾ എൻജിന്‍ എന്നീ രണ്ട് വകഭേദങ്ങളിലാണ് ഈ വാഹനം എത്തിയിട്ടുള്ളത്. ഡീസൽ എൻജിൻ 132കിലോവാട്ട് പവറും പെട്രോൾ എൻജിൻ 177കിലോവാട്ട് പവറുമാണ് സൃഷ്ടിക്കുക. 47.45 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡൽഹി ഷോറും വില.
പഴയ സെഡാനില്‍ നിന്നും വ്യത്യസ്തമായി ടച്ച് പ്രോ സംവിധാനത്തോട് കൂടിയ 10.2 ഇഞ്ച് ഇൻഫോടെയിൻമെൻറ് സിസ്റ്റം, മെറിയീഡിയൻ സൗണ്ട് സിസ്റ്റം എന്നീ രണ്ട് പുതിയ സംവിധാനങ്ങൾ കൂടി ഈ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.