പാനും ആധാറും ബന്ധിപ്പിക്കാൻ 500 രൂപ, ജൂലായ് മുതൽ 1000 രൂപ പിഴ

Webdunia
വെള്ളി, 1 ഏപ്രില്‍ 2022 (10:15 IST)
പാൻ കാർഡും ആധാറും ബന്ധിപ്പിക്കാൻ ഫീസോട് കൂടി സമയം നീട്ടിനൽകി. ഏപ്രിൽ ഒന്ന് മുതൽ ജൂൺ 31 വരെയുള്ള കാലയളവിൽ 500 രൂപയാണ് പിഴയായി നൽകേണ്ടത്. ജൂലായ് ഒന്ന് മുതൽ 1000 രൂപ നൽകി ലിങ്ക് ചെയ്യാം. 2023 മാർച്ച് 31 ആണ് ലിങ്ക് ചെയ്യാനുള്ള അവസാന ദിവസം.
 
നികുതിദായകർക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ആധാർ-പാൻ ബന്ധിപ്പിക്കലിന് ഫീസോട് കൂടി ഒരു വർഷം അനുവദിച്ചിരിക്കുന്നത്.2023 മാര്‍ച്ച് 31-നകം ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തന രഹിതമാകും. പിന്നീട് നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനോ ബാങ്ക് അക്കൗണ്ട് തുറക്കാനോ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം നടത്താനോ കഴിയില്ലെന്ന് സിബി‌ഡി‌ടി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article