ഭൂരേഖകൾ ആധാറുമായി ബന്ധിപ്പിക്കണം, ഇനി ഒറ്റ തണ്ടപ്പേർ: സർക്കാർ വിജ്ഞാപനമിറങ്ങി

ബുധന്‍, 15 ഡിസം‌ബര്‍ 2021 (13:52 IST)
കേരളത്തിൽ ഭൂമിക്ക് ഏക തണ്ടപ്പേർ സംവിധാനം നടപ്പാക്കുന്നതിന് തുടക്കമായി. ഭൂമി സംബ‌ന്ധിച്ച വിവരം ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സർക്കാർ വിജ്ഞാപനമിറക്കി. യൂണിക് തണ്ടപേർ വരുന്നതോടെ പൗരന് സംസ്ഥാനത്തുള്ള എല്ലാ ഭൂമിക്കും 13 അക്കമുള്ള ഒറ്റ തണ്ടപേരാകും.
 
ഒറ്റ തണ്ടപ്പേർ സംവിധാനം വരുന്നതോടെ ഭൂമി ഇടപാടിലെ ക്രമക്കേടുകളും ബിനാമി ഇടപാടുകളും തടയാനാകും. അധികഭൂമി കണ്ടെത്തി ഭൂരഹിതർക്ക് നൽകുക. വിവിധ ക്ഷേമപദ്ധതികളിലെ അനർഹരെ കണ്ടെത്തുക തുടങ്ങിയവയ്ക്കും ഇത് സഹായിക്കും. രാജ്യത്താദ്യമായി കേരളത്തിലാണ് പദ്ധതി ആരംഭിക്കുന്നത്.
 
വിജ്ഞാപനം പുറത്തുവന്നതോടെ ഇത് സംബന്ധിച്ച തുടർനടപടികൾക്ക് ആരംഭ‌മാവും. പുതുതായി ഭൂമി രജിസ്റ്റർ ചെയ്യുന്നവരുടെയും നിലവിലെ ഭൂവുടമകളുടെയും ആധാർ,‌മൊബൈൽ നമ്പരുകൾ വില്ലേജ് ഓഫീസുകൾ ശേഖരിച്ച് തുടങ്ങും. കഴിഞ്ഞവർധം ഫെബ്രുവരിയിൽ തന്നെ പദ്ധതി നടപ്പിലാക്കാൻ സംസ്ഥാനം ഉത്തരവിറക്കിയെങ്കിലും ആധാർ ലിങ്ക് ചെയ്യുന്നതിൽ കേന്ദ്രാനുമതി വേണമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇതിന് അനുമതി ലഭിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍