ക്യാമറ നിരാശപ്പെടുത്തി; നിറഭേദങ്ങളുമായി ലാവ ഇസഡ് 50 വിപണിയില്‍

Webdunia
ബുധന്‍, 28 ഫെബ്രുവരി 2018 (15:23 IST)
മത്സരരംഗം കൂടുതല്‍ വാശിയേറിയതോടെ മൊബൈല്‍ ഫോണ്‍ ആരാധകരുടെ മനം കവരുന്ന മോഡലുമായി ലാവ. ഉപയോക്‍താക്കളുടെ മനസറിഞ്ഞ് പുറത്തിറക്കിയ ലാവയുടെ ഇസഡ് 50 വിപണിയിലെത്തി.

കറുപ്പ്, ഗോൾഡ് നിറഭേദങ്ങളിലാണ് പുതിയ സ്‌മാര്‍ട്‌ഫോണ്‍ ലാവ പുറത്തിറക്കിയിരിക്കുന്നത്. ഈ നിറം തന്നെയാണ് പുതിയ മോഡലിന്റെ സവിശേഷത.

ആൻഡ്രോയിഡ് ഒറിയോ അധിഷ്ഠിത ഒഎസാണ് ഇസഡ് 50ന്റെ മറ്റൊരു സവിശേഷത. 4.5 ഇഞ്ച് ഡിസ്പ്ലേ, 2.5ഡി കർവ്ഡ് കോണിംഗ് ഗൊറില്ല ഗ്ലാസ് സുരക്ഷ, 1.1 ജിഗാഹെട്സ് ക്വാഡ് കോർ പ്രൊസസർ, എട്ട് ജിബി ഇന്റേണൽ മെമ്മറി എന്നിവയാണ് ഇസഡ് 50ന്റെ മറ്റു പ്രത്യേകതകള്‍.

അതേസമയം, ക്യാമറയുടെ കാര്യത്തില്‍ ഇസഡ് 50 നിരാശപ്പെടുത്തുന്നുണ്ട്. മുന്നിലും പിന്നിലും 5 മെഗാപിക്സൽ ക്യാമറയാ‍ണ് ഈ മോഡലിലുള്ളത്. ഇതൊരു കുറവായിട്ടാണ് മറ്റു ഫോണുകളെ താരതമ്യം ചെയ്യുമ്പോള്‍ വ്യക്തമാകുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article