ഇനി പരിധിയില്ലാതെ ആസ്വദിക്കാം; മികച്ച ഓഫറുകള്‍ സമ്മാനിച്ച് ബിഎസ്എൻഎൽ
മത്സരരംഗം കടുത്തതോടെ ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്ന മികച്ച ഓഫറുകളുമായി ബിഎസ്എന്‍എല്‍.
നൂറിലധികം രാജ്യത്തിൽ അന്തർദേശീയ ഫ്ളൈറ്റുകളിലും റെയിൽ ശൃംഖലകളിലും ഉൾപ്പെടെ 4.4 കോടി വൈഫൈ ഹോട്ട്സ്പോട്ടുകളിൽ കൂടി പരിധിയില്ലാതെ ഇന്റർനെറ്റ് സേവനം നൽകുന്ന പദ്ധതിക്കാണ് ബിഎസ്എൻഎൽ തുടക്കമിട്ടത്.
501 രൂപ മാസനിരക്കിൽ നൽകുന്ന ഈ അന്തർദേശീയ വൈഫൈ സേവനത്തിലൂടെ കുറഞ്ഞ നിരക്കിൽ പരിധിയില്ലാത്ത ഇന്റർനെറ്റ് ഉപയോഗിക്കാന്‍ സാധിക്കും.
ഇതോടെ കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താന്‍ കഴിയുമെന്ന നിഗമനത്തിലാണ് അധികൃതര്‍.