അവിശ്വസനീയമായ ഓഫറുകളുമായി ബിഎസ്എന്‍എല്‍; ഞെട്ടല്‍ മാറാതെ എയര്‍ടെല്ലും ജിയോയും !

ബുധന്‍, 29 നവം‌ബര്‍ 2017 (14:52 IST)
പുതിയ ഓഫറുകളുമായി വീണ്ടും ബിഎസ്എന്‍എല്‍. റിലയന്‍സ് ജിയോയുടെ പുതിയ ക്യാഷ് ബാക്ക് ഓഫറുകളുടെ വാലിഡിറ്റി ഡിസംബര്‍ 15 വരെ നീട്ടിയതിനു പിന്നാലെയാണ് ഇപ്പോള്‍ തകര്‍പ്പന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍ രംഗത്തെത്തിയിരിക്കുന്നത്.
 
186 രൂപയുടെയും187 രൂപയുടെയും റീച്ചാര്‍ജുകളാണ് കമ്പനി നല്‍കുന്നത്. 187 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ഉപഭോതാക്കള്‍ക്ക് റോമിംഗില്‍ ഉള്‍പ്പെടെ അണ്‍ലിമിറ്റഡ് കോളുകളും ഒരു ജിബി ഡാറ്റയും ലഭിക്കും. മാത്രമല്ല ഒരു മാസത്തെ സൗജന്യ കോളര്‍ ട്യൂണും കമ്പനി നല്‍കുന്നുണ്ട്. 28 ദിവസമാണ് ഓഫറിന്റെ വാലിഡിറ്റി.
 
അതേസമയം, 186 രൂപയുടെ പ്ലാന്‍ അനുസരിച്ച് അണ്‍ലിമിറ്റഡ് ലോക്കല്‍, എസ് ടി ഡി വോയ്‌സ് കോളുകള്‍, ഒരു ജി ബി ഡാറ്റ എന്നിവയാണ് ലഭ്യമാകുക. 180 ദിവസമാണ് ഇതിന്റെ വാലിഡിറ്റി, എന്നാല്‍ റീചാര്‍ജിന്റെ ആദ്യ 28 ദിവസങ്ങളില്‍ മാത്രമേ ഡാറ്റ ലഭിക്കുകയുള്ളൂവെന്ന് കമ്പനി അറിയിച്ചു. 
 
കൂടാതെ, പരിധിയില്ലാത്ത കോളുകളില്‍ ഓണ്‍-നെറ്റ്, ഓഫ്-നെറ്റ് വോയ്‌സ് കോളുകള്‍ ഉള്‍പ്പെടുന്നുണ്ട്. മറ്റൊരു ഓഫറായ 485 രൂപയുടെ റീച്ചാര്‍ജില്‍ അണ്‍ലിമിറ്റഡ് കോളുകളും 90 ജിബിയുടെ ഡാറ്റയുമാണ് ലഭിക്കുന്നത്. 90 ദിവസത്തെ വാലിഡിറ്റിയാണ് ഇതിനുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍