198 രൂപയ്ക്ക് 28 ജിബി ഡാറ്റ !; തകര്‍പ്പന്‍ ഓഫറുമായി എയര്‍ടെല്‍ - വാലിഡിറ്റിയോ ?

ശനി, 25 നവം‌ബര്‍ 2017 (17:38 IST)
മറ്റൊരു കിടിലന്‍ ഓഫറുമായി എയര്‍ടെല്‍. പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കുന്ന ഓഫറാണ് ഇപ്പോള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 198 രൂപയ്ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക. 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭ്യമാകുന്ന ഈ ഓഫറില്‍ സൗജന്യ കോള്‍ ലഭിക്കില്ലെന്നും പകരം മിനിറ്റിന് 30 പൈസ നിരക്കില്‍ വിളിക്കാന്‍ സാധിക്കുമെന്നും കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
അതേസമയം 199 രൂപയുടെ ഓഫറില്‍ 28 ദിവസത്തേക്ക് ഒരു ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും ലഭിക്കുമെന്നും കമ്പനി അറിയിച്ചു. ഈ ഓഫറില്‍ 1 ജിബി ഡാറ്റ മാത്രമേ 28 ദിവസത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കൂ. തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമേ 198 രൂപയുടെ ഓഫര്‍ ലഭ്യമാകൂയെന്നും ‘ബെസ്റ്റ് ഓഫേഴ്‌സ് ഫോര്‍ യു’ എന്ന വിഭാഗത്തില്‍ ഇതു കാണാന്‍ സൗകര്യമുണ്ടെന്നും കമ്പനി അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍