ജിയോയുടെ ആധിപത്യം അവസാനിക്കുമോ ? പുതിയ അണ്‍ലിമിറ്റഡ് ഡാറ്റ/കോളുകളുമായി വോഡാഫോണ്‍ !

ശനി, 28 ഒക്‌ടോബര്‍ 2017 (10:15 IST)
രണ്ട് പുതിയ താരിഫ് പ്ലാനുകളുമായി വോഡാഫോണ്‍. FRC 496, FRC 177 എന്നിങ്ങനെയുള്ള  രണ്ടു പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വോയിസ് കോള്‍, ഡാറ്റ എന്നിവ ലഭ്യമാകുന്ന ഈ രണ്ടു പ്ലാനുകളും പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു വേണ്ടിയുള്ളതാണ്. 
 
അടുത്ത കാലത്ത് വോഡാഫോണ്‍ അവതരിപ്പിച്ചതില്‍ വച്ച് ഏറ്റവും മികച്ച പ്ലാനുകളില്‍ ഒന്നാണ് FRC 496 പ്ലാന്‍.ഈ പ്ലാനില്‍ പ്രതിദിനം ഒരു ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ എന്നിവ 84 ദിവസത്തെ വാലിഡിറ്റിയില്‍ ലഭ്യമാകും. ഡല്‍ഹിയില്‍ മാത്രമേ തല്‍കാലം ഈ ഓഫര്‍ ലഭ്യമാകൂ.
 
മറ്റൊരു പ്ലാനായ FRC 177 ല്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ 28 ദിവസത്തെ വാലിഡിറ്റിയിലാണ് നല്‍കുന്നത്. ഇത് വോഡാഫോണിന്റെ നിലവിലെ ഉപഭോക്താക്കള്‍ക്കു നല്‍കി വരുന്ന പ്ലാനായ 181, 195 എന്നിവയുടേതിന് സമാനമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍