999 രൂപയ്ക്ക് കിടിലന്‍ 4ജി ഫോണ്‍; ജിയോയ്ക്കും ബിഎസ്എന്‍എല്ലിനും മുട്ടന്‍ പണികൊടുത്ത് വോഡഫോണ്‍ !

ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (15:23 IST)
എയര്‍ടെല്ലിനും റിലയന്‍സ് ജിയോയ്ക്കുമൊപ്പം 4 ജി ഫോണുമായി വോഡഫോണും രംഗത്ത്. വെറും 999 രൂപയ്ക്ക് 4 ജി ഫോണ്‍ പുറത്തിറക്കാനാണ് വോഡഫോണിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ മുതല്‍ ഫോണ്‍ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചത്. 
 
999 രൂപയ്ക്ക് വോഡഫോണ്‍ പുറത്തിറക്കുന്ന ഈ 4ജി സ്മാര്‍ട്ട്ഫോണില്‍ 150 രൂപ മുതലുള്ള എല്ലാ റീച്ചാര്‍ജുകളും ലഭ്യമാണ്.ഫോണ്‍ വാങ്ങി 18 മാസത്തിന് ശേഷം 900 രൂപ ക്യാഷ് ബാക്കും 18 മാസത്തിന് ശേഷം 1000 രൂപയുടെ അധിക ക്യാഷ് ബാക്ക് ഓഫറും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. വോഡഫോണിന്റെ എംപേസ വാലറ്റ് വഴിയായിരിക്കും ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക.
 
മൈക്രോമാക്സുമായി ചേര്‍ന്ന് ബിഎസ്എന്‍എല്ലും അടുത്തിടെ 4 ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറിയിരുന്നു.  റിലയന്‍സ് ജിയോ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു എയര്‍ടെല്ലും 1399 രൂപയ്ക്ക് 4ജി ഫോണ്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അതിനെ മറികടന്നാണ് ബിഎസ്എന്‍എല്‍ ഭാരത് വണ്‍ എന്ന പേരില്‍ 4ജി ഫോണ്‍ പുറത്തിറക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍