നാല് ദിവസം ബാങ്കുകൾ മുടങ്ങും, എ‌ടിഎമ്മുകൾ ഒഴിയുമോ എന്ന് ആശങ്ക

Webdunia
ശനി, 13 മാര്‍ച്ച് 2021 (07:46 IST)
തിരുവനന്തപുരം: ബാങ്കുകൾ തുടർച്ചയായി നാലുദിവസം പ്രവർത്തിക്കില്ല. രണ്ട് ദിവസത്തെ അവധിയും തുടർന്ന് രണ്ട് ദിവസം നടക്കുന്ന പണിമുടക്കും കാരണമാണിത്. 13-ന് രണ്ടാം ശനിയാഴ്ചയും 14-ന് ഞായറാഴ്ചയും ബാങ്കുകൾക്ക് അവധിയാണ്. 15നും 16നും ബാങ്കിങ് മേഖലയിൽ രാജ്യവ്യാപകമായ പണിമുടക്കാണ്.
 
പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്‌കരിക്കുന്ന നടപടികളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. പണിമുടക്കിൽ ജിവനക്കാരുടെ സംഘടനകളെല്ലാം പങ്കെടുക്കുന്നുണ്ട്. നാല് ദിവസം തുടർച്ചയായി മുടങ്ങുന്നതിനാൽ എ‌ടിഎമ്മുകളിൽ പണം തീർന്നുപോകുമോ എന്ന ആശങ്കയുണ്ട്. എന്നാൽ ബാങ്ക് ശാഖകളിൽ നിന്നും ഓഫ് സൈറ്റ് എ.ടി.എമ്മുകളിൽ പണംനിറയ്ക്കുന്നത് ഏജൻസികളായതിനാൽ അങ്ങനെ സംഭവിക്കാൻ സാധ്യതയില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article