കാനറാ ബാങ്കും സിന്‍ഡിക്കേറ്റ് ബാങ്കും നേട്ടം കൊയ്തു

Webdunia
ഞായര്‍, 9 നവം‌ബര്‍ 2014 (13:01 IST)
കാനറ ബാങ്ക്‌ രണ്ടാം പാദ പ്രവര്‍ത്തനഫലങ്ങള്‍ പുറത്തിറക്കി. 627 കോടി രൂപയാണ്‌ ലാഭം. വരുമാനത്തിലും വര്‍ധനയുണ്ടായി. 11915 കോടി രൂപയുടെ വരുമാനത്തോടെ 14.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 
 
അടുത്ത സാമ്പത്തികവര്‍ഷത്തോടെ 5514 ശാഖകളും 7095 എറ്റിഎമ്മുകളുമായി കാനറാ ബാങ്ക്‌ പ്രവര്‍ത്തനം വിപുലപ്പെടുത്തും. അതേസമയം സിന്‍ഡിക്കേറ്റ്‌ ബാങ്ക്‌ സെപ്‌റ്റംബര്‍ 30 ന്‌ അവസാനിച്ച സാമ്പത്തികവര്‍ഷത്തെ രണ്ടാംപാദ പ്രവര്‍ത്തനഫലങ്ങള്‍ പുറത്തിറക്കി. പ്രവര്‍ത്തനലാഭം 954 കോടി രൂപയായി ഉയര്‍ന്നു. 
 
മുന്‍ വര്‍ഷത്തേക്കാള്‍ 18 ശതമാനം വര്‍ധനയാണ്‌ രേഖപ്പെടുത്തിയത്‌. 811 കോടി രൂപയായിരുന്നു കഴിഞ്ഞതവണത്തെ ലാഭം. ആഗോള ബിസിനസിലും 20 ശതമാനം വര്‍ധനയുണ്ടായി. ആഗോള നിക്ഷേപത്തില്‍ 25 ശതമാനം വര്‍ധന രേഖപ്പെടുത്തി. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.