കണക്കൊന്നും അങ്ങോട്ട് ശരിയാകുന്നില്ലല്ലോ? പൊതുയോഗത്തിൽ ബൈജുവിനെ നിറുത്തിപൊരിച്ച് നിക്ഷേപകർ

Webdunia
വെള്ളി, 22 ഡിസം‌ബര്‍ 2023 (20:30 IST)
എഡ്യൂടെക് സ്ഥാപനമായ ബൈജൂസിന്റെ വാര്‍ഷികപൊതുയോഗത്തില്‍ ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രനെ നിര്‍ത്തിപൊരിച്ച് നിക്ഷേപകര്‍. 2021-22 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനഫലം കഴിഞ്ഞദിവസമാണ് ബൈജൂസ് പുറത്തുവിട്ടത്. ഇത് പ്രകാരം 2020-21 കാലയളവില്‍ 2,280 കോടി രൂപയായിരുന്ന ബൈജൂസ് മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണിന്റെ വരുമാനം 5015 കോടി രൂപയായിരുന്നു. എന്നാല്‍ ഈ കണക്കുകള്‍ പൊള്ളയെന്ന് ആരോപിച്ചുകൊണ്ടാണ് നിക്ഷേപകര്‍ രംഗത്തെത്തിയത്.
 
2021ല്‍ അമേരിക്കന്‍ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നെടുത്ത 10,000 കോടിയോളം വരുന്ന തുക തിരിച്ചടയ്ക്കാനുള്ള ശ്രമത്തിലാണ് ബൈജൂസ് ഇപ്പോള്‍. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കമ്പനിയുടെ മൊത്തം മൂല്യം നിക്ഷേപക സ്ഥാപനങ്ങള്‍ വെട്ടിത്താഴ്ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനി വാര്‍ഷിക പൊതുയോഗത്തില്‍ നിക്ഷേപകര്‍ ബൈജു രവീന്ദ്രനെതിരെ തിരിഞ്ഞത്. കമ്പനിയുടെ സാമ്പത്തിക കണക്കുകളില്‍ സുതാര്യത വേണമെന്നും പ്രവര്‍ത്തനഫലം കാലതാമസം കൂടാതെ പുറത്തുവിടണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെട്ടെന്നാണ് വിവരം. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കമ്പനിയുടെ വാര്‍ഷിക പൊതുയോഗം നടന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article