പുതുതായി ചുമതലയേറ്റ ബൈജൂസ് ഇന്ത്യ ഡിവിഷന്‍ സി ഇ ഒ അര്‍ജുന്‍ മോഹന്റെ നേതൃത്വത്തില്‍ വമ്പന്‍ അഴിച്ചുപണികള്‍ക്ക് തയ്യാറെടുത്ത് ബൈജൂസ്. പരിഷ്‌കരണ നടപടികളുടെ ഭാഗമായി ബൈജൂസ് തങ്ങളുടെ 4000- 5000 വരെയുള്ള ജീവനക്കാരെ പിരിച്ചുവിട്ടേക്കും. മൊത്തം ജീവനക്കാരുടെ എണ്ണത്തില്‍ 11 ശതമാനം പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് സൂചന.
ബെംഗളുരു ആസ്ഥാനമായ കമ്പനിയില്‍ നിലവില്‍ 35,000 ജീവനക്കാരാണുള്ളത്. മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ െ്രെപവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള ഇന്ത്യന്‍ ജീവനക്കാരെയാകും പരിഷ്‌കരണം ബാധിക്കുക. ബൈജൂസിന്റെ കീഴിലുള്ള ആകാശിന്റെ ജീവനക്കാരെ പുതിയ പരിഷ്‌കരണം ബാധിച്ചേക്കില്ല. സെയില്‍സ്, മാര്‍ക്കറ്റിംഗ് എന്നിങ്ങനെ അധിക ജീവനക്കാരുള്ള വിഭാഗങ്ങളിലാണ് വെട്ടികുറയ്ക്കല്‍ നടപ്പാക്കുക.