ജിയോ മ്യൂസിക്കും സാവനും കൈകോര്‍ത്തു, ലോകസംഗീതരംഗത്ത് ഇത് പുതിയ ചുവടുവയ്പ്

Webdunia
ശനി, 24 മാര്‍ച്ച് 2018 (12:13 IST)
ഡിജിറ്റല്‍ മ്യൂസിക് കമ്പനിയായ ജിയോ മ്യൂസികും സ്ട്രീമിംഗ് സര്‍വീസ് പ്രൊവൈഡറായ സാവനും ഒന്നാകുന്നു. ഒരു ബില്യണ്‍ ഡോളറിന്‍റെ ഡീലാണ് ഇത്. ഈ ഡീല്‍ റിലയന്‍സ് ജിയോയ്ക്ക് കൊണ്ടുവരുന്ന നേട്ടം ചെറുതല്ല. സാവനുമായി കൈകോര്‍ക്കുമ്പോള്‍ ഒരു വലിയ സംഗീതശേഖരമാണ് ജിയോയ്ക്ക് സ്വന്തമാകുന്നത്. സാവനുമായി പങ്കാളിത്തമുണ്ടാകുമ്പോള്‍ അത് ഇന്ത്യന്‍ സ്ട്രീമിംഗ് ഇന്‍ഡസ്ട്രിയില്‍ ജിയോയുടെ സാന്നിധ്യത്തിന് കൂടുതല്‍ കരുത്തുപകരും. ജിയോ-സാവന്‍ കൂട്ടുകെട്ട് ഉപഭോക്താക്കള്‍ക്ക് സംഗീതത്തിന്‍റെ വലിയ സാധ്യതകളാണ് തുറന്നുകൊടുക്കുന്നത്.
 
ഈ കൂടിച്ചേരല്‍ അന്താരാഷ്ട്രതലത്തിലുള്ള വലിയ ഒരു പ്ലാറ്റ്ഫോമായി വളരുമെന്നാണ് റിലയന്‍സ് പ്രതീക്ഷിക്കുന്നത്. ഈ പുതിയ കൂട്ടുകെട്ടിലും സാവന്‍റെ കോ ഫൌണ്ടര്‍മാരായ റിഷി മല്‍ഹോത്ര, പരം‌ധീപ് സിംഗ്, വിനോദ് ഭട്ട് എന്നിവര്‍ നേതൃതലത്തില്‍ തന്നെ തുടരും.
 
ഇന്ത്യയിലും വിദേശത്തുമായി ഒരു ബില്യണ്‍ ഉപഭോക്താക്കളാണ് പുതിയ കൂട്ടുകെട്ടിന് ശക്തിപകരുന്നത്. സ്ട്രീമിംഗ് മീഡിയ രംഗത്ത് ശക്തമായ സാന്നിധ്യമായ സാവന്‍ ജിയോയുടെ വലിയ നെറ്റുവര്‍ക്കുള്ള ഡിജിറ്റല്‍ എക്കോസിസ്റ്റവുമായി കൈകോര്‍ക്കുമ്പോള്‍ ഈ മേഖലയില്‍ വലിയ മുതല്‍മുടക്കിലുള്ള സാധ്യതകൂടിയാണ് തുറന്നുകിട്ടുന്നത്.
 
ഈ കൈകോര്‍ക്കലില്‍ 670 മില്യണ്‍ ഡോളറിന്‍റെ പങ്കാളിത്തമാണ് ജിയോ മ്യൂസിക്കിനുള്ളത്. 100 മില്യണ്‍ അമേരിക്കന്‍ ഡോളറിന് തുല്യമായ തുക പുതിയ സംരംഭത്തിന്‍റെ വികാസത്തിനായി റിലയന്‍സ് വീണ്ടും മുടക്കുകയും ചെയ്യും. 
 
ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മ്യൂസിക് സ്ട്രീമിങ് ആപ്പ് ആണ് ജിയോ മ്യൂസിക്. 20 ഭാഷകളിലായി 16 മില്യണ്‍ എച്ച് ഡി ഗാനങ്ങളാണ് ജിയോ മ്യൂസിക്കിനുള്ളത്. സാവന്‍ ലോകത്തെ ഏറ്റവും മികച്ച സ്ട്രീമിംഗ് സര്‍വീസ് ആണ്. 
 
അനന്തമായ ഡിജിറ്റല്‍ എന്‍റര്‍ടെയ്‌ന്മെന്‍റെ സേവനങ്ങള്‍ ശക്തവും തടസമില്ലാത്തതുമായ ഒരു നെറ്റുവര്‍ക്കിലൂടെ തുടരാനും ഡിജിറ്റല്‍ എക്കോ സിസ്റ്റത്തെ കൂടുതല്‍ പുഷ്ടിപ്പെടുത്താനുമുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയാണ് സാവനുമായുള്ള ഈ കൂടിച്ചേരല്‍ അടയാളപ്പെടുത്തുന്നതെന്ന് റിലയന്‍സ് ജിയോ ഡയറക്‍ടര്‍ ആകാശ് അംബാനി അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article