കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തില്‍ സമരക്കാരോടുള്ള നിലപാടില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. വയൽനികത്തി ബൈപാസ് റോഡ് നിർമിക്കുന്നതിനെതിരെ വയല്‍ക്കിളികള്‍ സമരം നടത്തിയിരുന്നു. സമരം ശക്തമായി തന്നെ തുടരാനാണ് വയല്‍ക്കിളികളുടെ തീരുമാനം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇവിടെ മേല്‍പാലത്തിനു സാധ്യത തേടി മന്ത്രി ജി. സുധാകരന്‍ കേന്ദ്രത്തിന് കത്തയച്ചു.
ദേശീയ പാത അതോറിറ്റിക്കും കേന്ദ്ര ഗതാഗത മന്ത്രിക്കുമാണ് കത്തയച്ചിരിക്കുന്നത്. എലിവേറ്റഡ് റോഡ് നിര്‍മിക്കാന്‍ സാധിക്കുമോ എന്ന സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്. ബൈപാസിനു പകരമായിട്ടാണ് വയലിന് മുകളിലൂടെ എലിവേറ്റഡ് റോഡ് നിര്‍മാണത്തിനുള്ള ശ്രമം. അങ്ങനെയെങ്കില്‍ വയല്‍ നികത്താതെ തന്നെ ബൈപാസ് നിര്‍മിക്കാന്‍ സാധിക്കും.
ഇതുവഴി വയല്‍ നികത്തേണ്ടി വരില്ല. സര്‍ക്കാര്‍ ഉദ്ദേശിച്ച വികസനവും നടക്കും. അങ്ങനെയെങ്കില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിന് സമാധാനപരമായ പരിഹാരമായിരിക്കും സര്‍ക്കാര്‍ കാണുക. വയല്‍ക്കിളി സമരത്തിനെതിരെ സി പി എം ശക്തമായി രംഗത് വന്നിരുന്നു.