2023ൽ ഇന്ത്യയിൽ വൻ ശമ്പളവർധനവെന്ന് ഇൻ്റർനാഷണൽ സർവേ പ്രവചനം

Webdunia
വ്യാഴം, 27 ഒക്‌ടോബര്‍ 2022 (19:32 IST)
2023ൽ ഇന്ത്യയിൽ വൻ ശമ്പളവർധനവുണ്ടാകുമെന്ന് റിപ്പോർട്ട്.  കുതിച്ചുയരുന്ന പണപ്പെരുപ്പത്തിൻ്റെ പശ്ചാത്തലത്തിൽ ലോകമെങ്ങും ശമ്പളവർധനവിൽ കുറവുണ്ടാകുമെന്ന് കണക്കാക്കുമ്പോഴാണ് ഇന്ത്യയടക്കമുള്ള 37 രാജ്യങ്ങളിൽ ശമ്പളവർധനവുണ്ടാകുമെന്ന് സർവേ പറയുന്നത്.
 
68 രാജ്യങ്ങളിലെയും നഗരങ്ങളിലെയും 360ലധികം മൾട്ടി നാഷണൽ കമ്പനികളിൽ നിന്ന് ശേഖരിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് വർക്ക്ഫോഴ്സ് കൺസൽട്ടൻസി ഇന്റർനാഷണലിൻ്റെ സർവേ പ്രവചനം. പണപ്പെരുപ്പം ബാധിച്ച യൂറോപ്പിൽ ശമ്പളവർധന 1.5 ശതമാനം കുറയും. ഇന്ത്യയിൽ 4.6 ശതമാനം ശമ്പളവർധനവുണ്ടാകുമെന്നാണ് സർവേയിൽ പറയുന്നത്. വിയറ്റ്നാമിൽ നാലും ചൈനയിൽ 3.8 ശതമാനവും ശമ്പളവർധനവുണ്ടാകുമെന്നും സർവേ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article