പണപ്പെരുപ്പനിരക്ക് ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിൽ, വായ്പാ ചെലവ് ഇനിയും ഉയരും?

ബുധന്‍, 12 ഒക്‌ടോബര്‍ 2022 (20:28 IST)
രാജ്യത്ത് പണപ്പെരുപ്പനിരക്ക് വീണ്ടും ഉയർന്നു. സെപ്റ്റംബറിൽ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 7.41 ശതമാനമായി ഉയർന്നു. കഴിഞ്ഞ മാസം ഇത് 7 ശതമാനമായിരുന്നു. ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന പണപ്പെരുപ്പനിരക്കാണിത്.
 
ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിൻ്റെയും ചെലവ് ഉയർന്നതാണ് പണപ്പെരുപ്പനിരക്ക് ഉയരാൻ കാരണമായത്. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് വീണ്ടും പലിശനിരക്ക് ഉയർത്തുമെന്ന ആശങ്ക ശക്തമായി. പലിശ നിരക്ക് ഉയർത്തുന്ന നടപടികളുമായി ആർബിഐ മുന്നോട്ട് പോകുകയാണെങ്കിൽ ഭവന, വാഹന,വ്യക്തിഗത വായ്പകളുടെ ചെലവ് വർധിക്കാൻ ഇത് ഇടയാക്കും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍