രൂപയുടെ മൂല്യം സർവകാല താഴ്ചയിൽ, ഇടിവ് ഇനിയും തുടരുമോ, ആകാംക്ഷയിൽ സാമ്പത്തിക ലോകം

തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (14:03 IST)
രൂപയുടെ മൂല്യത്തിൽ വീണ്ടും തകർച്ച. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടനെ ഡോളറിനെതിരെ രൂപയുടെ മൂല്യം 81.55 നിലവാരത്തിലെത്തി. ആഗോള വിപണികളിലെ തകർച്ചയാണ് കറൻസിയുടെ മൂല്യത്തെ പെട്ടെന്ന് ബാധിച്ചത്. 80.99 നിലവാരത്തിലായിരുന്നു വെള്ളിയാഴ്ച വ്യാപാരം ക്ലോസ് ചെയ്തത്.
 
ഒമ്പത് വ്യാപാരദിനങ്ങളിൽ എട്ടിലും രൂപ ഘട്ടം ഘട്ടമായി തകർച്ച നേരിട്ടു. 2.28 ശതമാനമാണ് ഈ സമയത്തിൽ വിപണി ഇടിഞ്ഞത്. അതേസമയം രൂപയുടെ മൂല്യമുയർത്താൻ റിസർവ് ബാങ്കിൽ നിന്നും ഇതുവരെ ഇടപെടലുകൾ ഒന്നും ഉണ്ടായിട്ടില്ല. ബാങ്കിങ് സംവിധാനത്തിൽ പണലഭ്യത കുറഞ്ഞ സാഹചര്യത്തിൽ രൂപയുടെ മൂല്യമുയർത്താൻ ആർബിഐ ഇടപെടാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍