പത്തൊമ്പതാം നൂറ്റാണ്ടിന്റെ വിജയം, ടിനി ടോമിന്റെ വീട്ടിലെത്തി സിജു വില്‍സണ്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (10:28 IST)
സിജു വില്‍സണിന്റെ പത്തൊമ്പതാം നൂറ്റാണ്ടില്‍ നടന്‍ ടിനിടോമും അഭിനയിച്ചിരുന്നു.ആയോധനകലകള്‍ വശമുള്ള നാട്ടുപ്രമാണി കൂടിയായ കുഞ്ഞുപിള്ള എന്ന കഥാപാത്രത്തെയാണ് ടിനി ടോം അവതരിപ്പിച്ചത്. ഇടപള്ളി സുമുഖ കലാകേന്ദ്രത്തിലെ സൗമ്യതാ വര്‍മ്മയുടെ ,ജിന്‍സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ശ്രീ ബെന്നി ഗുരുക്കള്‍ കളരിയും ലൈഫ് ഫിറ്റ്‌നസ് സെന്ററിലെ ശ്രീ മുകുന്ദനും ട്രൈനെര്‍ അനൂപും ചേര്‍ന്നാണ് സിനിമയിലെ മേക്കോവറിന് ചുക്കാന്‍ പിടിച്ചതെന്ന് ടിനി പറഞ്ഞിരുന്നു.
 
പത്തൊമ്പതാം നൂറ്റാണ്ടിന്റെ വിജയ സന്തോഷം പങ്കുവെക്കാന്‍ തന്റെ വീട്ടിലേക്ക് സിജു വില്‍സണ്‍ എത്തിയെന്ന് ടിനി ടോം.
 
പത്തൊമ്പതാം നൂറ്റാണ്ട് മൂന്നാം ആഴ്ചയിലും പ്രദര്‍ശനം തുടരുകയാണ്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍