ആദ്യം സിജു വെള്ളം കുടിച്ചു പോയി, കഠിനാധ്വാനം, പിന്നെ കണ്ടത് വേലായുധപ്പണിക്കരെന്ന പോരാളിയെ

കെ ആര്‍ അനൂപ്

ശനി, 24 സെപ്‌റ്റംബര്‍ 2022 (10:55 IST)
പത്തൊമ്പതാം നൂറ്റാണ്ട് മൂന്നാം വാരത്തിലും നിരവധി ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങള്‍ നടക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമെന്ന് സംവിധായകന്‍ വിനയന്‍. കഴിഞ്ഞദിവസം കൊല്ലം ആര്‍ പി മാളിലെ കാര്‍ണിവല്‍ സിനിമാസില്‍ ആരാധകരെ കാണാന്‍ സിജു വില്‍സണ്‍ എത്തിയിരുന്നു.വേലായുധപ്പണിക്കരെന്ന പോരാളിയായി മേക്കോവര്‍ നടത്താന്‍ സിജു വില്‍സണ്‍ നടത്തിയ കഠിനാധ്വാനത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
 
'പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ മലയാളത്തില്‍ ഒരു പുതിയ ആക്ഷന്‍ ഹീറോ ഉദയം കൊണ്ടിരിക്കുകയാണെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു. സിജുവിനും ഈ സിനിമയ്ക്കും കിട്ടിയ സ്വീകാര്യത തന്നെയാണ് മൂന്നാം വാരത്തിലും പത്തൊമ്പതാം നൂറ്റാണ്ട് നിറഞ്ഞ സദസ്സുകളില്‍ എല്ലാ റിലീസ് കേന്ദ്രങ്ങളിലും ഓടുന്നത്. സിജു ഏറെ കഠിനാധ്വാനം ചെയ്തിട്ടുണ്ട് വേലായുധപ്പണിക്കരെന്ന പോരാളിയായി മേക്കോവര്‍ നടത്താന്‍. ആ മേക്കോവറിന്റെ ചില ദൃശ്യങ്ങളാണ് ഈ വീഡിയോയിലൂടെ ഷെയര്‍ ചെയ്യുന്നത്'- വിനയന്‍ കുറിച്ചു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍