'ഹീറോ ആയിട്ട് തന്നെ നില്‍ക്കണം എന്നൊന്നും ഇല്ല'; ആ ആഗ്രഹത്തെക്കുറിച്ച് സിജു വില്‍സണ്‍

കെ ആര്‍ അനൂപ്

വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (15:05 IST)
മലയാളത്തിന് മറ്റൊരു ആക്ഷന്‍ ഹീറോ കിട്ടിയിരിക്കുന്നു എന്നാണ് പത്തൊമ്പതാം നൂറ്റാണ്ട് കണ്ട ശേഷം സംവിധായകന്‍ ലിയോ തദേവൂസ് പറഞ്ഞത്.കേരളജനത ഏകകണ്ഠമായി സിജു വില്‍സണ്‍ എന്ന ആക്ഷന്‍ ഹീറോയേ അംഗീകരിച്ചെന്ന് പത്തൊമ്പതാം നൂറ്റാണ്ട് സംവിധായകന്‍ വിനയനും പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയില്‍ ഹീറോ ആയിട്ട് തന്നെ നിലനില്‍ക്കണമെന്ന് ആഗ്രഹമില്ലെന്ന് സിജു വില്‍സണ്‍ പറഞ്ഞിരിക്കുകയാണ്.
 
ഫ്‌ലക്‌സിബിള്‍ ആയിട്ടുള്ളൊരു നടനാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് സിജു വില്‍സണ്‍ പറയുന്നു. താന്‍ ഇതുവരെ ചെയ്യാത്ത കഥാപാത്രങ്ങള്‍ ചെയ്യണമെന്നും ഒരു സീനില്‍ വന്ന് പോകുന്ന വേഷമായാലും തനിക്ക് അതില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നുണ്ടോ എന്ന് നോക്കിയായിരിക്കും സിനിമകള്‍ ചെയ്യുന്നതെന്നും സിജു പറഞ്ഞു.
ഹീറോ ആയിട്ട് തന്നെ നില്‍ക്കണം എന്നൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍