കണ്ണുകള്‍ നിറഞ്ഞൊഴുകി,സിജു വില്‍സണിനെ അഭിനന്ദിച്ച് സഹതാരങ്ങള്‍, വീഡിയോ

കെ ആര്‍ അനൂപ്

ശനി, 10 സെപ്‌റ്റംബര്‍ 2022 (10:07 IST)
തിരുവോണ ദിനത്തില്‍ പ്രദര്‍ശനത്തിന് എത്തിയ പത്തൊമ്പതാം നൂറ്റാണ്ടിന് മികച്ച പ്രതികരണമാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ നിരവധി ഹൗസ് ഫുള്‍ ഷോകള്‍ സിനിമയ്ക്ക് ലഭിച്ചു. തിയേറ്ററില്‍ എത്തി അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരുമൊക്കെ ആദ്യ ഷോ കണ്ടിരുന്നു.
 
പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ച മികച്ച പ്രതികരണങ്ങളില്‍ കണ്ണുനിറഞ്ഞാണ് സിജു വില്‍സണിനെ കാണാനായത്.മണികണ്ഠന്‍ ആചാരി, സെന്തില്‍ കൃഷ്ണ അടക്കമുള്ള താരങ്ങളും സിജുവിനെ അഭിനന്ദിക്കുന്നത് കാണാം.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍