വിനയന്റെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ കോണ്‍സെപ്റ്റ് ചിത്രം, പിന്നില്‍ പ്രവര്‍ത്തിച്ചത് മോഹന്‍ലാല്‍-സുരേഷ് ഗോപി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചയാള്‍

കെ ആര്‍ അനൂപ്

ശനി, 10 സെപ്‌റ്റംബര്‍ 2022 (09:01 IST)
പത്തൊമ്പതാം നൂറ്റാണ്ട് ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ട് സേതു ശിവാനന്ദന്. പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിജു വില്‍സന്റെ രൂപം സംവിധായകന്റെ മനസ്സില്‍ നേരത്തെ ഉണ്ടായിരുന്നു.വിനയന്റെ ഉള്ളിലെ കഥാപാത്രത്തെ കുറിച്ചുള്ള ആശയം സേതു ശിവാനന്ദന്‍ വരച്ചെടുക്കുകയായിരുന്നു.
 
'പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ ഭാഗം ആകാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം...
പത്തൊമ്പതാം നൂറ്റാണ്ട് എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിനുവേണ്ടി വിനയന്‍ സാറിന്റെ നിര്‍ദ്ദേശപ്രകാരം സിജു വില്‍സനെ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന് കഥാപാത്രമാക്കി ഞാന്‍ തയ്യാറാക്കിയ കോണ്‍സെപ്റ്റ് ചിത്രമാണിത് മേക്കപ്പ് നിര്‍വഹിച്ചിരിക്കുന്നത് ശ്രീ പട്ടണം റഷീദ്'-സേതു ശിവാനന്ദന്‍ കുറിച്ചു. 
സുരേഷ് ഗോപിയുടെ 251-ാമത്തെ ചിത്രം, മോഹന്‍ലാലിന്റെ ട്വല്‍ത്ത് മാന്‍ ഉള്‍പ്പെടെയുള്ള സിനിമകളില്‍ സേതു ശിവാനന്ദന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍