വിസ്മയിപ്പിച്ചു, മലയാളത്തിന് മറ്റൊരു ആക്ഷന്‍ ഹീറോ കിട്ടിയിരിക്കുന്നു,പത്തൊമ്പതാം നൂറ്റാണ്ട് റിവ്യൂമായി സംവിധായകന്‍ ലിയോ തദേവൂസ്

കെ ആര്‍ അനൂപ്

വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (14:42 IST)
തിയേറ്ററുകളില്‍ എത്തുന്ന പുതിയ സിനിമകള്‍ ആദ്യം തന്നെ കാണാന്‍ ശ്രമിക്കാറുണ്ട് സംവിധായകന്‍ ലിയോ തദേവൂസ്. കഴിഞ്ഞദിവസം പ്രദര്‍ശനത്തിന് എത്തിയ പത്തൊമ്പതാം നൂറ്റാണ്ട് റിവ്യൂമായി എത്തിയിരിക്കുകയാണ് അദ്ദേഹം.
 
ലിയോ തദേവൂസിന്റെ വാക്കുകള്‍ 
 
പത്തൊമ്പതാം നൂറ്റാണ്ട് കണ്ടു. കയ്യടിക്കേണ്ട ശ്രമം. സൂപ്പര്‍ താരങ്ങില്ലാതെ സൂപ്പറായി ചെയ്ത സിനിമ സംവിധായകന്‍ വിനയന്റെ ധീരതയ്ക്കു വലിയ കൈയ്യടി. ഒട്ടും ബോറടിപ്പിക്കാതെ ചടുല ദൃശ്യങ്ങളും ഗംഭീര ആക്ഷനും അതിലുപരിയുള്ള പശ്ചാത്തലസംഗീതവും സിനിമയുടെ പ്ലസ് ആണ്. 
സിജുവില്‍സണ്‍ താങ്കള്‍ വിസ്മയിപ്പിച്ചിരിക്കുന്നു. മലയാളത്തിന് മറ്റൊരു ആക്ഷന്‍ ഹീറോ കിട്ടിയിരിക്കുന്നു . ഇത്രയും വലിയൊരു സിനിമ നിര്‍മ്മിക്കാനായി കടന്നുവന്ന ഗോകുലം മൂവീസിനും കയ്യടി. തീര്‍ച്ചയായും തീയേറ്ററില്‍ കാണാം 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍