മൂന്നാം വാരവും 200ലധികം തിയേറ്ററുകളിൽ,ചരിത്ര വിജയം തന്നെയാണെന്ന് വിനയൻ

കെ ആര്‍ അനൂപ്

വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (17:11 IST)
പത്തൊമ്പതാം നൂറ്റാണ്ട് മൂന്നാം ആഴ്ചയിലേക്ക്. 200ലധികം തിയേറ്ററുകളിൽ നിലവിൽ ചിത്രം പ്രദർശനം തുടരുന്നു.
'റിലീസ് ചെയ്ത ഇരുന്നൂറിലധികം തീയറ്ററുകളിലും മൂന്നാം വാരവും ആവേശത്തോടെ പ്രദർശിപ്പിക്കുന്നു എന്നത് ഒരു ചരിത്ര വിജയം തന്നെയാണ്'- വിനയൻ കുറിച്ചു.
 
രണ്ടാം വാരത്തിൽ 400 ൽ അധികം തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.വേൾഡ് വൈഡ് ഗ്രോസ് 23.6 കോടി രൂപയാണ്. 10 ദിവസത്തെ കണക്കാണ് പുറത്തുവന്നത്. 25 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രം സെപ്റ്റംബർ എട്ടിന് ഓണം റിലീസായാണ് പ്രദർശനത്തിന് എത്തിയത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍