അതിശയിപ്പിക്കുന്ന വില, 6ജിബി റാം, 128ജിബി സ്‌റ്റോറേജ്; ഹുവായ് മേറ്റ് 9 !

Webdunia
ബുധന്‍, 18 ജനുവരി 2017 (11:57 IST)
ഹുവായ്‌യുടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ഹുവായ് മേറ്റ് 9 വിപണിയിലേക്കെത്തുന്നതായി റിപ്പോര്‍ട്ട്. ജിഎസ്എംഅറീനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 6ജിബി റാമും 128ജിബി ഇന്റേണല്‍ സ്‌റ്റോറേജുമായാണ് ഈ ഫോണ്‍ വിപണിയിലെത്തുക. 
 
5.9 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുണ്ടാകുക. കൂടാതെ കിരിന്‍ 960 ചിപ്‌സെറ്റ്, ഡ്യുവല്‍ ലെന്‍സ് ക്യാമറ എന്നീ സവിശേഷതകളും ഫോണിലുണ്ടാകും. ഹുവായ് മേറ്റ് 9ന് ഏകദേശം 50,722 രൂപയായിരിക്കും വിലയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 
Next Article