അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി ഹുവായ്‌ ഹോണര്‍ 9 ലൈറ്റ് വിപണിയില്‍; വിലയോ ?

Webdunia
തിങ്കള്‍, 29 ജനുവരി 2018 (15:12 IST)
ഹുവായ്‌യുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഹുവായ്‌ ഹോണര്‍ 9 ലൈറ്റ് വിപണിയിലെത്തി.  ഗ്ലേസിയര്‍ ഗ്രെ, സഫയര്‍ ബ്ലൂ, മിഡ് നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഈ ഫോണ്‍ വിപണിയിലേക്കെത്തുന്നത്. 32ജിബി, 64ജിബി എന്നീ രണ്ട് വേരിയന്‍റുകളില്‍ എത്തിയ ഫോണിന് 10,999 രൂപ, 14,999 എന്നിങ്ങനെയാണ് വില. 
 
5.65 ഇഞ്ച് ഡിസ്പ്ലെയുമായെത്തുന്ന ഫോണില്‍ ,3000 എം എ എച്ച് ബാറ്ററി, കിരിന്‍ 659 ഓക്ട-കോര്‍ പ്രോസസര്‍, ആന്‍ഡ്രോയിഡ് 8.0 ഒറിയോ, 13എം‌പി/2എം‌പി റിയര്‍ ക്യാമറ, 13എം‌പി/എം‌പി ഫ്രണ്ട് ക്യാമറ 3ജിബി/4ജിബി റാം എന്നിങ്ങനെയുള്ള ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article