ഹുവായ്‌യുടെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് ഹാൻഡ്സെറ്റ് ഹൊണർ 8 പുറത്തിറങ്ങി. 3 ജിബി റാം, 32 GB സ്റ്റോറേജ്, 4ജിബി റാം, 32 ജിബി സ്റ്റോറേജ്, 4ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിങനെ മൂന്ന് മോഡലുകളിലാണ് ഫോണ്‍ പുറത്തിറങ്ങുന്നത്. 20000 രൂപ മുതല്‍ 24000 രൂപ വരെയാണ് വിവിധ മോഡലുകളുടെ വില.
ഐഫോൺ 7 പ്ലസ് മോഡലിലുള്ള പോലെ രണ്ടു പിന്‍ ക്യാമറകളുമായാണ് ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മല്ലോയില്‍ പ്രവര്‍ത്തിക്കുന്ന ഹൊണർ 8 എത്തുന്നത്. രണ്ടു മൈക്രോസിമ്മുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഈ ഫോണില്‍ രണ്ടാമത്തെ സിം സ്ലോട്ടില്‍ മെമ്മറി കാര്‍ഡ് ഉപയോഗിക്കാനും സാധിക്കും.
5.2 ഇഞ്ച് ഫുൾ എച്ച്ഡി LTPS എൽസിഡി ഡിസ്‌പ്ലേയുമായാണ് ഫോണ്‍ എത്തുന്നത്. 1.8 ജിഗാഹെഡ്സ് ഒക്ടാ കോർ കിരിൻ 950 പ്രൊസസറിന്റെ കരുത്തോടു കൂടിയാണ് ഈ ഫോണ്‍ എത്തുന്നത്. 12 മെഗാപിക്സല്‍ ക്യാമറയാണ് ഫോണിലെ പിന്‍വശത്തെ രണ്ടു ക്യാമറകള്‍ക്കും ഉള്ളത്. 8 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ.
ഫിംഗർപ്രിന്റ് സെൻസറാണ് മറ്റൊരു പ്രത്യേകത. കൂടാതെ ഡ്യുവൽ ടോൺ എൽഇഡി ഫ്ലാഷ്, ലേസർ ഓട്ടോഫോക്കസ് എന്നിങ്ങനെയുള്ള പ്രത്യേകതകളും ഫോണിലുണ്ട്. 4G LTE, Wi-Fi 802.11ac, GPS/ A-GPS, NFC, ഇൻഫ്രാറെഡ് സ്കാനർ തുടങ്ങിയ ഫീച്ചറുകളും 3000mAh ബാറ്ററിയുള്ള ഈ ഫോണില്‍ ലഭ്യമാണ്.