ഹോട്ടല്‍ ഉടമകള്‍ക്ക് മുന്നറിയിപ്പുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത്. ജി എസ് ടി യുടെ മറവില്‍ കൊള്ളലാഭം കൊയ്യുന്ന ഹോട്ടലുകാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. നികുതി കുറച്ചശേഷം അമിത നിരക്ക് ഈടാക്കുന്നവരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരുന്നൂറോളം ഉല്‍പന്നങ്ങളുടെ നികുതി നിരക്കില്‍ ഇളവ് പ്രഖ്യാപിക്കാന്‍ തീരുമാനമായതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതേ തുടര്‍ന്ന് ജിഎസ്ടി കൗണ്‍സില്‍ 200റോളം ഉല്‍പ്പന്നങ്ങളുടെ നികുതി കുറച്ചിരുന്നു. ജിഎസ്ടിയിലെ പാകപ്പിഴകള്‍ പരിഹരിക്കാനായുള്ള ഫിറ്റ്‌മെന്റ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് ഇങ്ങനെയൊരു നീക്കം.