ആദിവാസി ആചാരം സംരക്ഷിക്കാന്‍ കറുത്ത പശുവിനെ ബലി നല്‍കും: ജാര്‍ഖണ്ഡിലെ ആദിവാസി നേതാവ്

Webdunia
ചൊവ്വ, 14 നവം‌ബര്‍ 2017 (09:43 IST)
പരസ്യമായി പശുവിനെ ബലി നല്‍കുമെന്നു പറഞ്ഞ് ബിജെപിയെ വെല്ലുവിളിച്ച് ജാര്‍ഖണ്ഡിലെ മുന്‍ മന്ത്രിയും ആദിവാസി നേതാവുമായ ബണ്ഡു ടിര്‍ക്കെ. ആദിവാസി ആചാരം സംരക്ഷിക്കാന്‍ കറുത്ത പശുവിനെ ബലി നല്‍കുമെന്നാണ് ടിര്‍ക്കെയുടെ പ്രഖ്യാപനം. ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുടെ ജനറല്‍ സെക്രട്ടറിയാണ് ടിര്‍ക്കെ. 
 
പട്തല്‍ഗര്‍ഹിയെന്ന ആദിവാസി ആചാരത്തിനെതിരെ ജാര്‍ഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ പരസ്യം നല്‍കിയ സാഹചര്യത്തിലാണ് ടിര്‍ക്കെയുടെ വെല്ലുവിളി. ആദിവാസികളുടെ അവകാശങ്ങള്‍ പ്രഖ്യാപിക്കാനും ഉയരമുള്ള ഒറ്റശിലകള്‍ ഗ്രാമങ്ങളില്‍ സ്ഥാപിക്കുന്ന ചടങ്ങിനെയാണ് പട്തല്‍ഗര്‍ഹിയെന്നു പറയുന്നത്. ഇത്തരത്തില്‍ സ്ഥാപിക്കുന്ന ശിലകള്‍ വികസനത്തിന് തടസമാകുന്നു എന്നാരോപിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഇതിനെതിരെ ടിവി ചാനലുകള്‍ വഴിയും പത്രങ്ങള്‍ വഴിയും പരസ്യങ്ങള്‍ നല്‍കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article