2020ലെ പൊതുബജറ്റിൽ ആദായനികുതി സ്ലാബിൽ മാറ്റം വരാൻ സാധ്യത

അഭിറാം മനോഹർ
വ്യാഴം, 14 നവം‌ബര്‍ 2019 (18:00 IST)
അടുത്ത പൊതുബജറ്റിൽ ആദായനികുതിയിലും പ്രത്യക്ഷനികുതിയിലും ഉൾപ്പെടുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് ധനകാര്യ വകുപ്പ് വ്യവസായമേഖലയിൽ നിന്നും അനുബന്ധസഘടനകളിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും തേടി. നിലവിൽ കമ്പനികളുടെ  ആദായനികുതി സംബന്ധിച്ച നിർദേശങ്ങളാണ് പരിഗണിക്കുന്നതെങ്കിലും വ്യക്തിഗത നികുതിയെ സംബന്ധിച്ച നിർദേശങ്ങൾ ഉണ്ടെങ്കിൽ അവയും പരിഗണിക്കും. 
 
പുതിയ ടാക്സ് കോഡ് രൂപികരിക്കാൻ തയ്യാറാക്കിയ സമിതി അഞ്ചു നികുതി സ്ലാബുകൾ എന്ന നിർദേശങ്ങളാണ് മുന്നോട്ട് വെച്ചത് എന്നാണ് സ്ഥിരീകരിക്കാത്ത വാർത്തകൾ. ബജറ്റ് പ്രഖ്യാപനത്തിന് മുൻപ് ഇത്തരത്തിൽ വിവിധ വിഭാഗങ്ങളിൽ നിന്നും അഭിപ്രായം ആരായുന്നത് ഇതാദ്യമായാണ്. ഫെബ്രുവരി ഒന്നാം തിയതിയാണ് ബജറ്റ്.
 
പുതിയ ആദായനികുതിയും നിർദിഷ്ടനിരക്കും
 
2.5 മുതൽ 5 ലക്ഷം വരെ 5%                                 
5 ലക്ഷം മുതൽ 10 ലക്ഷം - 20% 
10 ലക്ഷത്തിന് മുകളില്‍ - 30%
 50 ലക്ഷത്തിന് മുകളില്‍ -30+10% സര്‍ച്ചാര്‍ജ് 
1 ഒരു കോടിക്ക് മുകളില്‍ -30 +15% സര്‍ച്ചാർജ്
 
നിർദിഷ്ട നിരക്ക്
രണ്ടര ലക്ഷത്തിന് താഴെ 0
2.5 മുതൽ 10 ലക്ഷം വരെ 10%
10 മുതൽ 20 ലക്ഷം വരെ 20%
20 ലക്ഷം മുതൽ 2 കോടി വരെ 30%
2 കോടിക്ക് മുകളിൽ 35%

അനുബന്ധ വാര്‍ത്തകള്‍

Next Article