സ്വർണവില വീണ്ടും 36,000ന് മുകളിൽ, പവന് 160 രൂപ വർധിച്ചു

Webdunia
വെള്ളി, 31 ഡിസം‌ബര്‍ 2021 (12:54 IST)
സംസ്ഥാനത്ത് തുടർച്ചയായി മൂന്ന് ദിവസം വില കുറഞ്ഞ സ്വർണവില ഉയർന്നു. സ്വർണവില 36,000 കടന്നു. 160 രൂപ വർധിച്ച് 36,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 20 രൂപ വർധിച്ച് 4510 രൂപയായി ഉയർന്നു.
 
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷമാണ് സ്വർണവില തിരിച്ചുകയറിയത്. തിങ്കളാഴ്‌ച്ച 36,360 രൂപയായിരുന്നു പവൻ വില. ഈ മാസത്തിന്റെ തുടക്കത്തിൽ സ്വർണവില 35,560 വരെ താഴ്‌ന്നിരുന്നു. പിന്നീട് തിരിച്ചുകയറി 36,560 രൂപയിലെത്തുകയും ചെയ്‌തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article