കനത്ത മഴയില്‍ തമിഴ്നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെ നാലുജില്ലകളില്‍ റെഡ് അലര്‍ട്ട്. കൂടാതെ മഴയില്‍ വൈദ്യുതാഘാതമേറ്റ് മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തമിഴ്നാട് ദുരന്തനിവാരണ മന്ത്രി കെകെഎസ്എസ്ആര്‍ രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂര്‍, ചെങ്കല്‍പ്പട്ട് എന്നി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ചെന്നൈയില്‍ മഴ മൂലം മരം വീണ 27കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.