നിയോ ബാങ്കിങ് പ്ലാറ്റ്‌ഫോം ബീറ്റാ പതിപ്പുമായി ഫ്രീചാർജ്, ഉപഭോക്താക്കൾക്ക് പങ്കാളികളാവാം

Webdunia
വ്യാഴം, 18 നവം‌ബര്‍ 2021 (21:44 IST)
ഡിജിറ്റൽ ധനകാര്യ സേവനദാതാക്കളായ ഫ്രീചാർജിന്റെ നിയോ ബാങ്കിങ് പ്ലാറ്റ്‌ഫോം ബീറ്റാ പതിപ്പ് അവതരിപ്പിച്ചു. ഇതുവഴി പുതിയ പ്ലാറ്റ്‌ഫോമിന്റെ നിര്‍മിതിയില്‍ ഉപഭോക്താക്കള്‍ക്കും പങ്കാളികളാകാം.
 
പുതുതലമുറയ്ക്ക് അവരുടെ സമ്പാദ്യത്തിനും വായ്പാ ആവശ്യങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ ടൂളുകളുള്ള ഒരു ബാങ്കിങ് പ്ലാറ്റ്‌ഫോം സൃഷ്ടിച്ചെടുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഒറ്റ പ്ലാറ്റ്‌ഫോമില്‍ സൗകര്യപ്രദവും വ്യക്തിഗതവും വിവിധ ബാങ്കിങ് പേയ്‌മെന്റുകള്‍, നിക്ഷേപം, ക്രെഡിറ്റ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ലഭ്യമാക്കുന്ന‌തിനുള്ള പുതിയ സംവിധാനമാണ് നിയോ ബാങ്കുകളെന്ന് ഫ്രീചാര്‍ജ് എംഡിയും സിഇഒയുമായ സിദ്ധാര്‍ഥ് മേത്ത പറഞ്ഞു.
 
കെവൈസി സേവിങ്‌സ് അക്കൗണ്ട്, ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍, ആവര്‍ത്തന നിക്ഷേപങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, വ്യക്തിഗത വായ്പകള്‍, ഇപ്പോള്‍ വാങ്ങുക പിന്നീട് ല്‍കുക, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ പ്ലാറ്റ്‌ഫോമിന്റെ ഫൈനല്‍ പതിപ്പില്‍ ലഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article