പുതിയ ക്രെഡിറ്റ് കാർഡുകൾ നൽകരുത്, എച്ച്ഡിഎഫ്‌സി ബാങ്കിന് ആർബിഐയുടെ വിലക്ക്

വെള്ളി, 4 ഡിസം‌ബര്‍ 2020 (10:10 IST)
പുതിയ ഡിജിറ്റൽ ഉൽപ്പനനങ്ങളും, ക്രഡിറ്റ് കാർഡുകളും അനുവദിയ്ക്കുന്നതിൽ എച്ച്ഡിഎഫ്‌സി ബാങ്കിന് താൽക്കാലിക വിലക്കേർപ്പെടുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോം സർവീസിൽ തുടർച്ചയായി തകരാറുകൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് റിസർവ് ബാങ്കിന്റെ നടപടി. സാങ്കേതിക പ്രശ്നങ്ങൾ ഉടൻ പരിഹരിയ്ക്കാൻ ആർബിഐ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്സിന് നിർദേശം നൽകി.
 
നവംബർ 21നും അതിന് മുൻപും നെറ്റ്‌ബാങ്കിങ്, മൊബൈൽ ബാങ്കിങ് ഉൾപ്പടെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ പലതവണ തടസപ്പെട്ടിരുന്നു. ബാങ്കിന്റെ പ്രൈമറി ഡാറ്റ സെന്ററിലെ വൈദ്യുതി തകരാറിലായതിനെ തുടർന്നായിരുന്നു ഇത്. ഐടി സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമാക്കാൻ രണ്ട് വർഷമായി നടപടികൾ സ്വീകരിച്ചുവരികയാണെന്നും പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാകുമെന്നും എച്ച്ഡിഎഫ്‌സി റിസർവ് ബാങ്കിനെ അറിയിച്ചിട്ടുണ്ട്.        

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍